52 ദിവസം നീണ്ട ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബറിൽ ഒരുക്കങ്ങൾ തകൃതി. ജെട്ടിയിലും ചാലിയാറിലെ സുരക്ഷിത കേന്ദ്രങ്ങളിലും നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ പോകാൻ സജ്ജമാക്കുന്ന തിരക്കാണ് ഹാർബറിൽ.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്നതിന്റെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. ......
കിഴക്കഞ്ചേരി ജോമോൻ്റെ മകൻ ഏബൽ ആണ് മരിച്ചത്. തരിശുഭൂമിയിൽ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയിൽ പെട്ടാണ് കുട്ടി മരിച്ചത്.......
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാക്കിയത് താനാണെന്നാണ് യു എസ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അത് കള്ളമാണെങ്കില്‍ ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ എന്തിനാണ് പ്രധാനമന്ത്രി മടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ......
ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്തെ വീട്ടുവള പ്പില്‍ നിന്നും ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡിൽ ചങ്ങത്തറ സെബാസ്റ്യ (67) നെയാണ്ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കാണാതായയതുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ......
കോഴിക്കോട് : മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി റീൽസ് മത്സരം നടത്തുന്നു. ചലച്ചിത്രോത്സവവും കോഴിക്കോടിൻ്റെ സിനിമാ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിഷയത്തിന് ഊന്നൽ നൽകി തയ്യാറാക്കുന്ന റീലുകൾ സ്വന്തം സോഷ്യൽ മീഡിയ ഹാൻ്റിലുകളിൽ പങ്കുവെച്ച ശേഷം ചലച്ചിത്ര അക്കാദമിയുടെയും ഐ.എഫ്. ......
ഇന്ത്യാ - പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടർന്നെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇന്ത്യയോട് ഒരു രാജ്യത്തെയും ഒരു നേതാവും ആവശ്യപ്പെട്ടില്ലെന്ന് മോദി ലോക്സഭയിൽ പറഞ്ഞു. അതേസമയം, അമേരിക്കൻ വൈസ് പ്രസിഡന്റ് പാകിസ്ഥാൻ വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന് തനിക്ക് മുന്നറിയിപ്പ് നൽകിയെന്നും മോദി വ്യക്തമാക്കി.
മേയ് ഒമ്പതിന് രാത്രിയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് (ജെ.ഡി വാൻസ്) എന്നെ ബന്ധപ്പെടാൻ ശ്രമിച്ചു. ......
കൊച്ചി: രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതാന്‍ കഴിയാത്തവര്‍, ഭരണത്തിന്റെ തണലില്‍ സംഘടിത ശ്രമത്തിലൂടെ ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഭരണഘടനയില്‍ നിന്ന് മതേതരത്വം സോഷ്യലിസം എന്നീ വാക്കുകള്‍ നീക്കണമെന്നായിരുന്നു സംഘപരിവാര്‍ ആവശ്യപ്പെട്ടത്. ......
കോഴിക്കോട് : ഓഗസ്ത് 8 മുതൽ 11 വരെ കോഴിക്കോട് നടക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് വിദ്യാർത്ഥികളെ ക്ഷണിക്കാനായി ക്യാമ്പസ് പര്യടനം നടത്തി. പ്രോവിഡൻസ് കോളേജിൽ നടനും ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ സന്തോഷ് കീഴാറ്റൂർ വിദ്യാർത്ഥികളുമായി സംവദിച്ചു. മനുഷ്യർ തമ്മിലുള്ള മതേതരമായ
കൂടിച്ചേരലുകൾ സാധ്യമാക്കുന്ന ഇടങ്ങളാണ് തിയേറ്ററുകളെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബോധവും ഉത്തരവാദിത്തവുമുള്ള സാമൂഹിക ജീവിതത്തിലേക്കുള്ള കവാടങ്ങളാണ് ചലച്ചിത്രോത്സവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
ന്യൂഡൽഹി:ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, രാഷ്ട്രത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ഒരു പ്രഖ്യാപനം, 1949 നവംബർ 26-ന് അംഗീകരിച്ചതു മുതൽ ജനാധിപത്യപരമായ അഭിലാഷങ്ങളുടെ ദീപസ്തംഭമായി വർത്തിക്കുന്നു. ഇന്ത്യയെ "പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക്" എന്ന് പ്രഖ്യാപിച്ചുകൊണ്ട്, യഥാർത്ഥ ആമുഖം ഇന്ത്യൻ ജനതയ്ക്ക് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്ന കാഴ്ചപ്പാട് പ്രതിഫലിച്ചു.
എന്നിരുന്നാലും, ഈ സുപ്രധാന ഭാഗത്തിന് ഏറ്റവും പ്രധാനപ്പെട്ട മാറ്റം വന്നത് 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെയാണ്. ......